വടകര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി - ഓട്ടൻതുള്ളൽ മത്സരങ്ങളിൽ ഏ ഗ്രേഡ് നേടിയ യുക്ത നമ്പ്യാർക്ക് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾവിദ്യാർത്ഥിനിയാണ് യുക്ത. ശാലിനി ടീച്ചറുടെയും പ്രവാസിയായ അനിൽകുമാറിന്റെയും മകളാണ്. ചോറോട് ഈസ്റ്റിലെ കൽഹാര വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങിൽ ഉപഹാരം നൽകി. വനിതാവേദി ഭാരവാഹികളായ നിർമ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവർ പൊന്നാടയണിയിച്ചു. സെക്രട്ടറി സജിത്ചാത്തോത്ത്, മഹേഷ് കുമാർ പി.കെ, ബാബു വി.എം., എൻ.കെ.വാസു , ടി.കെ.മോഹനൻ, ഷാജു ബി., മോഹനൻഎൻ.കെ, ബാബു കെ.എം, എൻ.കെ.അജിത് കുമാർ,മോഹനൻ വി.എം.മനോജൻ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |