മേപ്പയ്യൂർ: വിഷുവിന് വിഷരഹിത പച്ചക്കറി വിളവെടുപ്പിന് സി.പി.എംമേപ്പയ്യൂർ നോർത്ത് ലോക്കലിൽ കൃഷി മുന്നേറ്റയജ്ഞം. ജനകീയ മുക്കിൽ കർഷകസംഘം ഏരിയ സെക്രട്ടറി എം.വിശ്വൻ ഉദ്ഘാടനം ചെയ്തു. പി.പി .രാധാകൃഷ്ണൻ, പി. പ്രസന്ന, വി.പി. ശ്രീജ, കെ.കുഞ്ഞിക്കണ്ണൻ, എൻ.കെ. ചന്ദ്രൻ, കെ.കെ.രാഘവൻ, എ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. എൻ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.വിനോദൻ സ്വാഗതം പറഞ്ഞു. സംയോജിത കൃഷി ടൗൺ വെസ്റ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ വിത്ത് ഇട്ട് ഉദ്ഘാടനം ചെയ്തു. ഗീത, പി.കെ ഷിംജിത്ത്, സജിത , ബാലകൃഷ്ണൻ എം.പി, യു. ബിജു . രശ്മി ,ഷിനി എന്നിവർ പ്രസംഗിച്ചു. മഠത്തും ഭാഗത്ത് കൂവല ശ്രീധരൻ വിഷ രഹിത പച്ചക്കറി കൃഷിക്ക് വിത്തിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |