പേരാമ്പ്ര:ചാലിക്കര സ്വതന്ത്ര വായനശാല കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഞ്ചകൃഷി വിത്തിടൽ നടത്തി. പൊറേരിത്താഴ വയലിൽ ഒരേ ക്കർ സ്ഥലത്ത് ഉമ വിത്താണ് ഇറക്കിയത് . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഉദ്ഘാടനം ചെയ്തു. സി.ആലിക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ലിമ പാലയാട്, പി വിജയൻ, എസ് കെ അസൈനാർ, എൻ ഹരിദാസ്, കെ പി ആലിക്കുട്ടി, കൃഷി ഓഫീസർ ജിജോ ജോസഫ്
എന്നിവർ പ്രസംഗിച്ചു. വി എം സരേന്ദ്രൻ സ്വാഗതവും കെ ശശി നന്ദിയും പറഞ്ഞു. കെ.എം.കുഞ്ഞിക്കണാരൻ, കെ.പി ബാലൻ, പി.കെ ബാലൻ, കെ. കെ ചന്ദ്രൻ, മിഥുൻ, സി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |