SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പാട്ടുമഹോത്സവത്തിന് കൊടിയേറി

photo
ബാലുശ്ശേരി കോട്ട ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം പാട്ടുമഹോത്സവത്തിന് പരദേശ ബ്രാഹ്മണരുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു

ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പാട്ടു മഹോത്സവത്തിന് കൊടിയേറി. ഊട്ടും പാട്ടും പന്തീരായിരവും ഇന്നും നാളെയുമായി നടക്കും. ഇന്നലെ വൈകിട്ട് അഞ്ചിന് പരദേശ ബ്രാഹ്മണരുടെ നേതൃത്വത്തിൽ കൊടിയേറി. പഞ്ചവാദ്യം, ദീപാലങ്കാരം, തായമ്പക, നൃത്ത സംഗമം, തിരുവാതിരക്കളി, മെഗാ ഗാനമേള എന്നിവ നടന്നു. ഇന്ന് വിവിധ പൂജകൾ, ഗണപതി ഹോമം, തെണ്ടിക വരവ്, കുറയിടൽ, ഉച്ചപ്പാട്ട്, പ്രസാദ ഊട്ട്, അക്ഷര ശ്ലോകം, തിരുമുറ്റത്ത് കളി, കൊടി വരവ്, സന്ധ്യാവേല,ഡബിൽ തായമ്പക, കുട്ടികളുടെ കലാവിരുന്ന്, എഴുന്നള്ളിപ്പ്, തിരുവാതിരക്കളി, പന്നൽ തിരുവാതിര, പുതപ്പാട്ട്,ദൃശ്യാവിഷ്ക്കാരം, മുല്ലയ്ക്കാപ്പാട്ടിന് എഴുന്നള്ളിപ്പ്, വാളകം കൂടൽ, കരിമരുന്ന് പ്രയോഗം, തേങ്ങയേറ്, നാലുപാദം വെച്ച് നമസ്ക്കാരം എന്നിവയും നാളെ വിവിധ പൂജകൾ, പഞ്ചാരി മേളം, ഉച്ചയ്ക്ക് അക്ഷര ശ്ലോക സദസ്, തിരുമുറ്റത്ത് കളി, സന്ധ്യാവേല, കേളി, കൊമ്പ്, കുഴൽപ്പറ്റ്, ഡബിൽ തായമ്പക, കണ്ണകി നൃത്തശില്പം, മുല്ലയ്ക്കാപ്പാട്ടിന് എഴുന്നള്ളിപ്പ്, വാളകം കുടൽ, കരിമരുന്ന് പ്രയോഗം,പന്തീരായിരം തേങ്ങയേറ് എന്നിവയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL