SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

സംഘപരിവാർ സംഘടനകൾ മത രാഷ്ട്രവാദം ഉയർത്തുന്നു. ടി.പി.രാമകൃഷ്ണൻ

photo
സി.പി.എം നേതാവ് വി.കെ. ഭാസ്ക്കരൻ മൂന്നാം ചരമ വാർഷിക ദിനാചരണം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ സംഘടനകൾ മത രാഷ്ട്രവാദം ഉയർത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഭരണ സംവിധാനങ്ങളെയാകെ ,ജുഡീഷ്യറിയെ ഉൾപ്പെടെ വർഗീയ താത്പര്യങ്ങൾക്ക് അനുസൃതമായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.ജി.സി.യുടെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവ. ചില നിലപാടുകൾ എടുത്തിരിക്കുകയാണ്. വൈസ് ചാൻസലർമാരെ നിശ്ചയിക്കാനുള്ള അധികാരം ചാൻസലർക്കാണ്. അതിനാൽ അവർക്കിഷ്ടമുള്ള ആർ.എസ്.എസ് സംഘപരിവാർ ശക്തികളെ തലപ്പത്ത് കൊണ്ടുവരാൻ സാധിക്കുമെന്നും സി.പി.എം നേതാവ് വി.കെ. ഭാസ്കരൻ അനുസ്മ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

സർവകലാശാലകളുടെ ജനാധിപത്യ രീതി പൂർണമായും തിരസ്ക്കരിച്ചു കൊണ്ടാണ് ഇപ്പോഴുള്ള പ്രവൃത്തി. വയനാട് ജനതയുടെ തീരാ ദുഃഖത്തിൽ

യാതൊന്നും രാഹുൽ ഗാന്ധി ചെയ്തില്ല. കേന്ദ്ര നയത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് യാതൊരു ഇടപെടലും നടത്തിയില്ല.

ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം ഭരണത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാഗത സംഘം ചെയർമാൻ എം.എം. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.പി. ഭാസ്കരൻ, താമരശ്ശേരി ഏരിയാ സെക്രട്ടറി കെ. ബാബു, ശിവപുരം ലോക്കൽ സെക്രട്ടറി ജിഷ സി.കെ., താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.കെ. ബാബു, എം. ബഷീർ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ സിൻജിത്ത് കെ.കെ. സ്വാഗതവും നളിനി എൻ. കെ. നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി

റെഡ് വോളന്റിയർമാർച്ചും റാലിയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL