നാദാപുരം: അക്കാഡമിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ നടത്തുന്ന സ്കൂൾ മോണിറ്ററിംഗ് അദ്ധ്യാപകർക്ക് ദ്രോഹകരമാകരുതെന്ന് കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് കുമാർ പറഞ്ഞു. കെ.പി.എസ്.ടി.എ. നാദാപുരം ഉപജില്ലാ സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദാലി മുഖ്യാതിഥിയായി. പി.രഞ്ജിത്ത്കുമാർ,കെ.എം.രഘുനാഥ്, വി.വി. റിനീഷ്, അഖിൽ സി.പി, വി.സജീവൻ, കെ.മാധവൻ, രാജീവൻ പി, യു.കെ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ ഭാരവാഹികളായി ലിബിത്ത്.കെ (പ്രസിഡന്റ്), അഖിൽ.സി.പി (സെക്രട്ടറി), സന്ദീപ്. ബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |