കൊയിലാണ്ടി: 43 -ാമത് എ.കെ.ജി സ്മാരക ഫുട്ബോൾ മേള ഇന്നു മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ എൻ.കെ ചന്ദ്രൻ മെമ്മോറിയൽ ഫ്ലെഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. വിവിധ ടീമുകളിലായി ഇരുപതിലധി കം വിദേശ താരങ്ങൾ മത്സരത്തിനിറങ്ങും. വൈകിട്ട് ആറിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ എ.കെ.ജി ഫുട്ബോൾ മേളയിൽ മൂന്ന് ടൂർണമെന്റുകളിലായി 32 ടീമുകൾ മത്സരത്തിനിറങ്ങും. എ.കെ.ജി മെമ്മോറിയൽ ട്രാഫിക്കായുള്ള പ്രധാന ടൂർണമെന്റിന് പുറമെ അണ്ടർ 17 ടൂർണമെന്റും പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റുമാണ് മേളയുടെ ഭാഗമായി നടക്കുന്നത്. അണ്ടർ 17 വിഭാഗത്തിനായുള്ള ടൂർണമെന്റ് 18 ന് വൈകിട്ട് അഞ്ചു മണിക്ക് കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റ് 22 ന് വൈകിട്ട് അഞ്ചു മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൻ പ്രസിഡന്റ് ഒ രാജഗോപാൽ നിർവഹിക്കും. ഫുട്ബോൾ മേളയുടെ സമാപനം വൈകിട്ട് ആറിന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സി.കെ മനോജ്, പി.വിശ്വൻ, എ.പി.സുധീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |