SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

അൻജിത്തിന് അനുമോദനം

news-
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകുന്നു

കുറ്റ്യാടി: വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി ഉരുൾപൊട്ടൽ ദുരന്തത്തെ ശബ്ദവ്യത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെ ഊരത്ത് മേഖല കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. വലിയ വീട്ടിൽ സജിത്ത് -ശ്രീജ ദമ്പതികളുടെ മകനാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ബൂത്ത് പ്രസിഡന്റ് പി .പി .ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രാമചന്ദ്രൻ, പി.പി.ശശികുമാർ, വി.എം.മഹേഷ്, എൻ.കെ ദാസൻ, പി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL