നാദാപുരം: ഓക്സ്ഫോർഡ് മാർഷ്യൽ ആർട്സ് അക്കാഡമി ഇന്റർനാഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 17 വരെ നാദാപുരത്ത് നടക്കുന്ന അഖിലേന്ത്യ ഇന്റർ ക്ലബ് വോളിബോൾ ടൂർണമെന്റിന്റെ ബ്രോഷർ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ചെയർമാനും എം.ഡിയും നാദാപുരം എം.ഇ.ടി. കോളേജ് ട്രസ്റ്റ് ചെയർമാനുമായ യൂനുസ് ഹസൻ പ്രകാശനം ചെയ്തു. ഓക്സ്ഫോർഡ് ജനറൽ സെക്രട്ടറി സി.എച്ച്. ഹാരിസ്, ഓക്സ്ഫോർഡ് ചാരിറ്റബിൽ ട്രസ്റ്റ് പ്രസിഡന്റ് നാസർ കളത്തിൽ, സെക്രട്ടറി ലത്തീഫ്, ട്രഷറർ കുഞ്ഞമ്മദ് എ.വി, സിദ്ധീഖ് തങ്ങൾ, സിറാജ്.സി.എച്ച്, കടോളി അബൂബക്കർ, കളരിക്കണ്ടി ഇഖ്ബാൽ, അബ്ബാസ് കണേക്കൽ, കളരിക്കണ്ടി നൗഫൽ, നാസർ നരിക്കോളി, പറമ്പത്ത് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |