രാമനാട്ടുകര; മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ചെയർമാനായ കമ്മിഷൻ മുമ്പാകെ അഖില കേരള വഖഫ് സംരക്ഷണ സമിതി രേഖകൾ നൽകി. മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ കേരള ഹൈക്കോടതി വിധി , പറവൂർ മുൻസിഫ് കോടതി വിധി, കേരള വഖഫ് ബോഡ് ഓർഡർ , ജസ്റ്റിസ് നിസാർ കമ്മിഷൻ റിപ്പോർട്ട് തുടങ്ങിയ രേഖകൾ സമർപ്പിച്ചു. അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, ഫറോക്ക് മേഖല കമ്മിറ്റി ചെയർമാൻ സി പി മൻസൂർ, കൺവീനർ അൽത്താഫ് പമ്മന, അബ്ദുൽ സമദ് പള്ളിക്കൽ, ടി.എ. മുജീബ് റഹ്മാൻ , സലാം കൊച്ചി എന്നിവരാണ് കൊച്ചിയിലെത്തി രേഖകൾ കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |