രാമനാട്ടുകര :ഫറൂഖ് കോളേജ് കമ്പ്യൂട്ടർ സയൻസ് പൂർവ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ദാവൂദിന്റെ സ്മരണാർത്ഥം എർപ്പെടുത്തിയ ദാവൂദ് മെമ്മോറിയൽ എക്സലൻസ് അവാർഡ് സമർപ്പിച്ചു.
ഫറൂഖ് കോളേജിൽ അഡ്വ. ഹാരീസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു . ഫറൂഖ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ, കെമിസ്ട്രി വിഭാഗം വിദ്യാർത്ഥിയായ ഫാത്തിമ റെന എന്നിവർ ഏറ്റുവാങ്ങി. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. കബീർ. വി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ആയിഷ സ്വപ്ന മുഖ്യപ്രഭാഷണവും ബോധികൃഷ്ണ ദാവൂദ് അനുസ്മരണ പ്രഭാഷണവും നടത്തി. ഡോ. ഇ.കെ സജിത്ത്, ഡോ.അബ്ദുൾ ജബ്ബാർ എം, ഡോ. എ.ടി. അബ്ദുൾ ജബ്ബാർ, മുഹമ്മദ് അസീംഎന്നീവർ പ്രസംഗിച്ചു. ജുനൈദ് പി. സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |