കോഴിക്കോട്: രാമല്ലൂർ ഗ്രാമ സേവാസമിതിയും ആർ.ജി ഗ്രൂപ്പും സംയുക്തമായി ബൈജു രാധിക കുടുംബത്തിനു നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം ആർ ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അംബിക രമേശും പ്രമാണ കൈമാറ്റം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജിയും നിർവഹിച്ചു. ചടങ്ങിൽ ആർ.ജി ഗ്രൂപ്പ് ചെയർമാൻ മൊടുവിൽ രമേശൻ, എക്‌സിക്യൂട്ടിവ് ഡയറക്ടർ മൊടുവിൽ വിഷ്ണു ആർ ജി, പി ഗോപാലൻകുട്ടി , എന്നിവർ മുഖ്യാതിഥികളായി. ഷാജി മംഗലശേരി, കെ പി ചന്ദ്രൻ, ഹരിദാസൻ കണ്ണന്നൂർ, ഒച്ചോയി രാമചന്ദ്രൻ, മുരളീധരൻ കളത്തിങ്കൽ, ഗീത അരീക്കര എന്നിവർ പ്രസംഗിച്ചു.
2021 ജൂൺ മാസത്തിലാണ് ബൈജുവും രാധികയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് ആർ .ജി ഗ്രൂപ്പ് വാർത്തയിലൂടെ അറിയുന്നതും വീട് നിർമിച്ചു നൽകാം എന്ന വാഗ്ദാനം നൽകിയതും. രാമല്ലൂർ ഗ്രാമസേവാ സമിതി പ്രവർത്തകർ ചേർന്ന് വീട് നിർമിക്കുന്നതിന് യോജിച്ച സ്ഥലം വാങ്ങി ഈ കുടുംബത്തിന് സൗജന്യമായി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |