തൊട്ടിൽപ്പാലം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കുറ്റ്യാടി പക്രന്തളംചുരം കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ നിന്നെത്തിയ 16 സ്ക്വാഡുകളാണ് ശുചീകരണം നടത്തിയത്. രാഷ്ട്രീയ പാർട്ടി - യുവജന സംഘടനാ പ്രവർത്തകർ, കുടുംബശ്രീ ഹരിത കർമ്മസേന അംഗങ്ങൾ, വാർഡ് സമിതി അംഗങ്ങൾ തുടങ്ങി 800 ലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പി.ശ്രീധരൻ, സാലി സജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ആർ.വിജയൻ, റോബിൻ ജോസഫ്, ബോബി മൂക്കൻ തോട്ടം, എ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |