കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് മേഖല ഓഫീസിനു മുമ്പിൽ കേരള ബാങ്ക് റിട്ട. ജീവനക്കാർ ധർണ നടത്തി.
ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുക, ക്ഷാമബത്ത ഏകപക്ഷീയമായി നിർത്തലാക്കിയ തീരുമാനം പിൻവലിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് തന്നെ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഐ.എൻ .ടി.യു.സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റിട്ടേറീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി. പ്രദീപ് കുമാർ, ബിജു ആന്റണി , മലയിൽ ബാലകൃഷ്ണൻ, ധർമ്മജൻ, പി കെ രാജേഷ്, പി രാധാകൃഷ്ണൻ, സുനിൽകുമാർ, അലി. പി, പി. കെ. ആനന്ദൻ, ടി.രാജൻ എന്നിവർ പ്രസംഗിച്ചു.
കേരള ബാങ്ക് റീജിയണൽ ഓഫീസിനു മുമ്പിൽ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ നടത്തിയ ധർണ്ണ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |