കോഴിക്കോട്: ജില്ലാ ക്ഷീര സംഗമം 'ക്ഷീരതാരകം 2024-25'ന്റെ ലോഗോ ലിന്റോ ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. ബാലുശ്ശേരി ക്ഷീര വികസന ഓഫീസർ പി.കെ. ആബിദയാണ് ലോഗോ ഡിസൈൻ ചെയ്തത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല വി.പി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ നൗഷാദ് കെ.കെ, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ ജീജ കെ.എം, ഹിത.എസ്, യു.പി മരക്കാർ, വിനോദ് മാന്ത്ര, വി.പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് വിളംബരജാഥ, കന്നുകാലി പ്രദർശനം,ഗോസുരക്ഷ ക്യാമ്പ്, ഡയറി എക്സ്പോ, സെമിനാറുകൾ,ശില്പശാല, കലാസന്ധ്യ, മെഡിക്കൽ ക്യാമ്പ, ഡയറിക്വിസ് തുടങ്ങിയ പരിപാടികളും നടക്കും. 23, 24 തിയതികളിൽ മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽനടക്കുന്ന ജില്ലാ ക്ഷീര സംഗമം മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |