മുക്കം: ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ കെ.എം.സി.ടി ദന്തൽ കോളേജും മലേഷ്യൻ അല്ലയ്ഡ് ഹെൽത്ത് സയൻസസ് അക്കാഡമി യൂണിവേഴ്‌സിറ്റി(മഹ്സ)യും ധാരണപത്രത്തിൽ ഒപ്പുവച്ചു.കെ.എം.സി.ടി ദന്തൽ കോളജിൽ നടന്ന ചടങ്ങിൽ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.കെ.എം. നവാസ് , മഹ്‌സ യൂണിവേഴ്‌സിറ്റി ഫാക്കൽട്ടി ഓഫ് ഡെന്റിസ്ട്രിയിലെ റീസ്റ്റോറേറ്റീവ് ഡെന്റിസ്ട്രി വിഭാഗം ഡീൻ ആൻഡ് പ്രൊഫസർ ഡാറ്റോ ഡോ. മുഹമ്മദ് ഇബ്രാഹിം ബിൻ അബു ഹസ്സൻ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ട്രസ്റ്റീ ആൻഡ് ഡയറക്ടർ ഡോ. ആയിഷ നസ്രീൻ, അസി. ഡയറക്ടർ സാഹിൽ മൊയ്തു, കെ.എം.സി.ടി ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി മനോജ് കുമാർ, ഡോ.ബിനു പുരുഷോത്തമൻ, ഡോ.വി.വി ഹരീഷ് കുമാർ, ഐ.ക്യു.എ.സി. കോഓർഡിനേറ്റർ ഡോ. അമിത് അധ്യന്തായ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |