SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

താമരശ്ശേരി ചുരം: നിവരും മൂന്ന് ഹെയർപിൻ വളവുകൾ കൂടി

churam

  • ഭരണാനുമതി നൽകി കേന്ദ്രസർക്കാർ
  • അനുവദിച്ചത് 37.16 കോടി
  • നവീകരിക്കുക 6,7,8 വളവുകൾ

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പ് നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.
വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ കഴിയുന്നത്ര നിവർത്താനാവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിയിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡമനുസരിച്ച് പേവ്ഡ് ഷോൾഡറുകളോടു കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക. ഇതിനായി പ്രവൃത്തി നടക്കുമ്പോൾ ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തും. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ്. പണി പൂർത്തിയാകുന്ന ദിവസം മുതൽ അഞ്ച് വർഷത്തേയ്ക്ക് ഡിഫക്ട് ലയബിലിറ്റി പീരിയഡ് നിശ്ചയിച്ചാണ് കരാർ നൽകുക.

കോഴിക്കോട്-വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ചുരം റോഡിലെ വളവുകളുടെ വീതിക്കുറവാണ് പ്രധാന പ്രശ്നം. വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

കരാർ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കി വളവുനിവർത്തൽ എത്രയും വേഗം യാഥാർത്ഥ്യമാക്കും.

- പി.എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL