മേപ്പയ്യൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സഹകാരിയും മുതുകാട് കർഷക സമര നേതാവുമായിരുന്ന കെ.സി. നാരായണൻ നായരുടെ പതിനാറാം ചരമദിനം കൊഴുക്കല്ലൂരിൽ ആചരിച്ചു. ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. വത്സൻ, സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ, ഡി.സി.സി ജന. സെക്രട്ടറി ഇ. അശോകൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, പി. മോനിഷ, സി.സുജിത്, കെ.ഷൈനു, വി.കുഞ്ഞിരാമൻ കിടാവ്, സി.കെ. ശ്രീധരൻ, ഒ പി. ചന്ദ്രൻ, സുനിൽ ഓടയിൽ എന്നിവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലെ സ്മൃതി മണ്ഡപങ്ങളിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സി.രവി, പി.കെ. ശങ്കരൻ, ബി.ടി. സുധീഷ് കുമാർ, ഇ.കെ. സന്തോഷ് കുമാർ, കെ. ലിഗേഷ്, കെ.എം. പ്രമീഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |