SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

എം ഡിറ്റിൽ ടെക് ഫെസ്റ്റ് 20 മുതൽ

mdit
എം ഡിറ്റിൽ ടെക് ഫെസ്റ്റ്

കോഴിക്കോട്: എം.ഡിറ്റിന് കീഴിലുള്ള എൻജിനിയറിംഗ്, പോളി ടെക്നിക്ക് ,ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് അക്കാഡമിയ ഇൻഡസ്ട്രി മീറ്റ് -എയിം 2025 ഉള്ള്യേരി എം.ഡിറ്റ് ക്യാമ്പസിൽ 20, 21 തിയതികളിൽ നടക്കും. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും പങ്കെടുക്കും. സ്വയം സംരംഭകരാകാൻ വിദ്യാർത്ഥികളെ പാകപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. 20ന് രാവിലെ ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. പാനൽ ചർച്ച, സ്റ്റാളുകൾ, ടെക്നനിക്കൽ ചർച്ചകൾ, പ്രൊജക്ട് എക്പോ തുടങ്ങിയവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി എ.കെ.മണി, പ്രിൻസിപ്പൽ ഡോ.പി.എം. മഹീശൻ, ഡോ.ഒ. അശോകൻ, ബീന സദാശിവൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL