SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ്

img20250116
നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവ്വഹിക്കുന്നു

മുക്കം: 'സമ്പൂർണ വിജയം,കൂടുതൽ എ പ്ലസ് 'എന്നിവ ലക്ഷ്യമാക്കി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. അബ്ദുസലീം അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വിജയോത്സവം കൺവീനർ മിഥുൻ ആർ ദാസ്, പ്രിൻസിപ്പൽ എം.കെ. ഹസീല, പ്രധാനാദ്ധ്യാപിക കെ.വി. ഉഷ, നഗരസഭ കൗൺസിലർ എം.കെ. യാസർ, എം.പി.ടി.എ പ്രസിഡന്റ് പി.കെ. വിജിലി, ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL