കോഴിക്കോട്: ജില്ലയിൽ സെറ്റോയുടെ നേതൃത്വത്തിൽ പണിമുടക്കിയ അദ്ധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന ജന സെക്രട്ടറി പി.കെ അരവിന്ദൻ, എൻ.ജി.ഒ അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, എൻ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, സെബാസ്റ്റ്യൻ ജോൺ, കെ.ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, കെ.സംഗീത, കെ.കെ. പ്രമോദ് കുമാർ ,കെ.പി. സുജിത, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |