SignIn
Kerala Kaumudi Online
Friday, 23 October 2026 4.05 AM IST

ചികിത്സാ സഹായം ജനകീയ കൂട്ടായ്മ

news-
ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കരണ്ടോട് എടക്കുടി നാണുവിന് കരൾമാറ്റിവെക്കുന്നതിനായുള്ള 50 ലക്ഷം രൂപ കണ്ടെത്തുന്നതിന് കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് വാർഡിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.കെ ശശി വിശദീകരിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, രജീന്ദ്രൻ കപ്പള്ളി ലത്തീഫ്, പത്മനാഭൻ അബ്ദുൾ കരിം, സന്ധ്യ ഇ.കെ ,ശരത്ചന്ദ്രൻ, സുനിൽ കെ.പി, ദിനേശൻ പി.പി എന്നിവർ പ്രസംഗിച്ചു. ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കെ.പ്രമോദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL