രാമനാട്ടുകര: കാർഷിക വൃത്തിയിൽ ആറുപതിറ്റാണ്ട് പൂർത്തിയാക്കിയ തോട്ടോളി ചിന്നനെ ആദരിക്കലും കൊയ്ത്തുത്സവവും നടന്നു . ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഫാറൂഖ് കോളേജ്, ആർ.യു.എ കോളേജ്, ഭവൻസ് രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ അനിത കുമാരി ചിന്നനെ ആദരിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ടി.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. വി.എം.പുഷ്പ, കെ.എം.ലത്തീഫ്, സഫ റഫീക്ക്, മൈമൂന ഹാരിസ്, ഫസീൽ അഹമ്മദ്, ഡോ.ടി.മൻസൂറലി, നവാസ് അൻസാരി, ഹർഷ ഇ ബി , ഡോ.മുഹമ്മദ് കുഞ്ഞി, മണ്ണൊടി രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |