രാമനാട്ടുകര : ദേശീയ ബാലികാ ദിനാചരണത്തോടനുബന്ധിച്ച് രാമനാട്ടുകര ഗണപത് എ.യു.പി. ബി സ്കൂളിൽ ഇസാഫ് ഫൗണ്ടേഷൻ ബാലജ്യോതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .പി.കെ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇംഹാൻസ് സൈക്കാട്രിക് സോഷ്യൽ വർക്കർ എം.ടി.അഞ്ജന ക്ലാസിന് നേതൃത്വം നൽകി. ഇസാഫ് ഫൗണ്ടേഷൻ പ്രോജക്ട് കോഓർഡിനേറ്റർ കെ.സബിൻ പദ്ധതി വിശദീകരിച്ചു .സ്കൂൾ സീനിയർ അസി. സുനിത .എം അദ്ധ്യക്ഷത വഹിച്ചു . ജ്യോതിബസു എൻ .ടി സ്വാഗതവും എസ് ആർ ജി കൺവീനർ സിത്താര പിഎം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |