കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്ദു എസ്. ശങ്കരി വാർഷിക പദ്ധതി അവലോകനം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.എ. ഇന്ദിര കരട് പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി അംഗം എ. സുധാകരൻ വികസന കാഴ്ചപ്പാടും മുൻഗണനാ ക്രമവും അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ. സത്യൻ സ്വാഗതവും സൂപ്രണ്ട് കെ.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു.കെ. ഷിജു, ഇ.കെ.അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, പി.രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |