മുക്കം: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചെറുവാടി ചാലിയാർ ജലോത്സവം നാളെ രാവിലെ ഒമ്പതിന് ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വള്ളംകളി മത്സരവും നാൽപ്പതോളം ഓഫ്റോഡ് റൈഡേഴ്സ് പങ്കെടുക്കുന്ന ചാലിയാർ ചലഞ്ചും ഉണ്ടാവും. ജലോത്സവത്തോടനുബന്ധിച്ച് പട്ടുറുമാൽ ഫെയിം സുറുമി വയനാട് നയിക്കുന്ന ഗാനമേളയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ഉണ്ടാവുമെന്ന് ഭാരവാഹികളായ താജുദ്ദീൻ കുറുവാടങ്ങൽ, എൻ.ജമാൽ, ബാസിൽ ചെറുവാടി എന്നിവർ അറിയിച്ചു. ജലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് ജാസ് ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ അബ്ദുറഹിമാന് കോപ്പി നൽകി സി. ഫസൽ ബാബു പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |