SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ബാലുശ്ശേരി കൃഷി ഭവനിൽ ആഗ്രോ ഫാർമസി

photo
ബാലുശ്ശേരി കൃഷി ഭവനിൽ ആഗ്രോ ഫാർമസി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 ജനകീയാസൂത്രണ പദ്ധതിയിൽ ബാലുശ്ശേരി കൃഷി ഭവനിൽ അഗ്രോ ഫാർമസി പദ്ധതിക്ക് തുടക്കമായി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശുഭശ്രീ പദ്ധതി വിശദീകരിച്ചു. കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലെ രോഗ കീട ബാധകൾക്കെതിരെ കേരള കാർഷിക സർവകലാ ശാല ഉത്പന്നങ്ങളായ ജൈവ ഉത്പാദന ഉപാധികൾ, സൂക്ഷ്മ മൂലക മിശ്രിതങ്ങൾ, വളർച്ച ത്വരകങ്ങൾ , ജൈവകീടനാശിനികൾ, മറ്റു രോഗ കീടം നിയന്ത്രണ ഉപാധികൾ എന്നിവ നൽകുന്ന പദ്ധതിയാണിത്. എല്ലാ ബുധനാഴ്ചകളിലും ഫാർമസി തുറന്നു പ്രവർത്തിക്കും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീജ, വാർഡ് മെമ്പർമാരായ ഇന്ദിര, ശിഖ, വിജയൻ, കൃഷി അസി. സിന്ധു, എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL