കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.കമലത്തിന്റെ എട്ടാം ചരമദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി നിർമ്മിക്കുന്ന ഡി.സി.സി ഓഫീസിൽ എം. കമലത്തിന് ഉചിതമായ സ്മാരകം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മെമ്പർമാരായ കെ. രാമചന്ദ്രൻ , കെ.പി. ബാബു, ആദം മുൽസി, സിൽഫിക്കർ അലി, പിഎം അബ്ദുറഹിമാൻ, എൻ. ഷെറിൽ ബാബു, ഗൗരി പുതിയോത്ത്, എസ്.കെ. അബൂബക്കർ, പി.പി. നൗഷീർ, സി.വി. ജിതേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |