നാദാപുരം: റേഷൻ വിതരണം അവതാളത്തിലായതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ റേഷൻ കടകൾക്ക് മുമ്പിൽ ധർണ നടത്തി. എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിലെ റേഷൻകടയ്ക്ക് മുന്നിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേംദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, കെ.പി.ദാമോദരൻ, നാരായണൻ പനയുള്ളതിൽ, സി.പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, രാമചന്ദ്രൻ തലായി, പി.സുമലത, എം.പി.ശ്രീധരൻ, സി.ഐ.രാഘവൻ എന്നിവർ പ്രസംഗിച്ചു. ചെക്യാട് മണ്ഡലം കമ്മിറ്റി പാറക്കടവിലെ റേഷൻ ഷോപ്പിന് മുമ്പിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |