SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ഗാന്ധി സ്മൃതി യാത്രയ്ക്ക് സ്വീകരണം നൽകി

h
ഗാന്ധിസ്മൃതി യാത്രയ്ക്ക് നരക്കോട് എ കെ ജി ഗ്രന്ഥാലയത്തിൽ നൽകിയ സ്വീകരണത്തിൽസതീശൻ നരക്കോട് സംസാരിക്കുന്നു.

മേപ്പയ്യൂർ : മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയ്ക്ക് നരക്കോട് എ.കെ.ജി ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി. കീഴരിയൂർ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നിന്ന് ആരംഭിച്ച് ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധി സദനം സന്ദർശിച്ച് മേപ്പയ്യൂർ ടൗണിൽ അവസാനിച്ച പദയാത്ര മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. നരക്കോട് നൽകിയ സ്വീകരണത്തിൽ എ.കെ.ജി ഗ്രന്ഥാലയം പ്രസിഡന്റ് കെ.എം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സതീശൻ നരക്കോട്, കെ.എം മുഹമ്മദ്, ജയശ്രീ നന്നഞ്ചേരി, എ സുഭാഷ് കുമാർ, എം.സക്കീർ , എൻ .എസ് .എസ് വോളന്റിയർ സൂര്യഗായത്രി എന്നിവർ പ്രസംഗിച്ചു. സി കെ അബ്ദുറഹ്മാൻ സ്വാഗതവും കെ പി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL