SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

ഉജ്ജീവനം പദ്ധതിയിൽ സഹായ വിതരണം

photo
ഉജ്ജീവനം പദ്ധതിയിൽ പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് തയ്യൽ മെഷിൻ നല്കുന്നു

ബാലുശ്ശേരി: കുടുംബശ്രീ സി.ഡി.എസ് വഴി ബാലുശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്ന ഉജ്ജീവനം പദ്ധതി പ്രകാരം സഹായങ്ങൾ വിവരണം ചെയ്തു.

നാലാം വാർഡിലെ ആലി മഠത്തിൽ, അഞ്ചാം വാർഡിലെ കുളത്തിന്റെ മീത്തൽ ലീല എന്നിവർക്ക് 50കോഴിയും കൂടും, 5 ചാക്ക് കോഴിതീറ്റയും പ്രതിരോധ മരുന്നുകളും ഒമ്പതാം വാർഡിലെ നെല്ലികുന്നുമ്മൽ ലീലയ്ക്ക് സ്പീഡ് തയ്യൽ മെഷീനും അനുബന്ധ ഉപകരണങ്ങളുമാണ്നൽകിയത്.

ഓരോ ഗുണഭോക്താവിനും 50000 രൂപയ്ക്കുള്ള സഹായമാണ് അവരുടെ ഭവനങ്ങളിൽ എത്തിച്ചു നൽകിയത്. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. എൻ. അശോകൻ, വാർഡംഗം ബീന കാട്ടുപറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്ലുക്മാൻ, സി. ഡി. എസ് ചെയർപേഴ്സൺ സജിഷ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL