SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

@ ചികിത്സാസഹായം മുടങ്ങി ആശ്വാസമാകാതെ 'സമാശ്വാസം' 

sama
'സമാശ്വാസം'

കോഴിക്കോട്: വൃക്കരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം നൽകാൻ സാമൂഹ്യ സുരക്ഷാ മിഷൻ ആവിഷകരിച്ച 'സമാശ്വാസം' പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സഹായധനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല.

ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, വൃക്കയോ കരളോ മാറ്റിവച്ചവർ, ഹീമോഫീലിയ രോഗികൾ, സിക്കിൾസെൽ അനീമിയ ബാധിച്ചവർ തുടങ്ങി എണ്ണായിരത്തോളം പേർക്ക് ആനുകൂല്യം ലഭിച്ചിരുന്നു. കുടിശ്ശികയടക്കം പ്രതിമാസം 30 കോടിയോളം വേണ്ടിവന്നതോടെ ബി.പി.എൽകാർക്കു മാത്രമായി 2021ൽ പരിമിതപ്പെടുത്തി. എന്നാൽ, അവർക്കും ആനുകൂല്യം നൽകുന്നില്ല. 2021 മുതലുള്ള അപേക്ഷകൾ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. അപേക്ഷ നൽകിയ നിരവധി പേർ കാത്തിരിക്കുകയാണ്.

വൃക്കയാേ കരളോ മാറ്റിവച്ചവർക്കുള്ള സഹായം അഞ്ചുവർഷത്തേക്ക് നൽകാനാണത്രേ സർക്കാർ തീരുമാനിച്ചിരുന്നത്. രോഗികളിൽ പലർക്കും ഇക്കാര്യമറിയില്ല. പദ്ധതി തുടരണമെന്ന ആവശ്യം ശക്തമാണ്. ആറുമാസം കൂടുമ്പോൾ ലെെഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് തുക നൽകിയിരുന്നത്.

പ്രതിമാസ സഹായം

ഡയാലിസിസ് ചെയ്യുന്നവർ.... 1100

വൃക്ക/ കരൾ മാറ്റിവച്ചവർ.... 1000

ഹീമോഫീലിയ ബാധിതർ........ 1000

അരിവാൾരോഗ ബാധിതർ .... 2,000

3.89 ലക്ഷം:

2,977 രോഗികൾക്ക്

2022-23ൽ നൽകിയ തുക

കുടിശ്ശിക തീർത്ത് നിർദ്ധന രോഗികൾക്കുള്ള സഹായ പദ്ധതി തുടരണം.

- ബഷീർ ടി.ടി

ചെയർമാൻ,

പോർഫ ചാരിറ്റബിൾ ട്രസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL