മേപ്പയ്യൂർ:മേപ്പയ്യൂർ ഫെസ്റ്റ് ഇന്ന്. വൈകീട്ട് നാലിന് സലഫികോളേജ് ഗ്രൗണ്ടിൽ നിന്നും സാംസ്കാരിക ഘോഷയാത്ര തുടങ്ങും. മന്ത്രി ഒ ആർ കേളു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി രാജൻ അദ്ധ്യക്ഷനാകും.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർ എം. ലിഷമോഹൻ എന്നിവർ മുഖ്യാതിഥികളാകും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രകാശ് ഉള്ളിയേരി എന്നിവരുടെ നേതൃത്വത്തിൽ നാദ സംഗീതസമന്വയം നടക്കും. മെഗാ ഇവന്റുകൾ,ഫുഡ് ഫെ,അമ്യൂസ്മെന്റ് പാർക്ക്,കലാപരിപാടികൾ എന്നിവയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |