നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ പഞ്ചായത്ത് കാർഷിക കർമ്മസേയുടെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിട്ടു. പെഞ്ചാത്തോളി വയലിൽ ആരംഭിക്കുന്ന കൃഷിയുടെ വിത്തിടൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി നിർവഹിച്ചു. വിഷ്ണുമംഗലം പെഞ്ചാത്തോളി താഴ വയലിലെ 40 സെൻ്റ് സ്ഥലത്ത് വെള്ളരി, കണിവെള്ളരി, ചീര, കക്കിരി എന്നിവകൃഷി ചെയ്യുന്നു. വയലിലെ ബാക്കിയുള്ള സ്ഥലത്ത് നെൽകൃഷി, വാഴകൃഷി, ഇടവിള കൃഷി എന്നിവയും നടത്താൻ ലക്ഷ്യമിടുന്നുണ്ട്. വി.പി. കുഞ്ഞിരാമൻ, മത്തത്ത് ചന്ദ്രൻ, എം. പി. ജാനകി, ശശാങ്കൻ, കാർഷിക കർമ്മസേനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |