പയ്യോളി: വയനാട് സ്വദേശികളായ വിനോദ സഞ്ചാരികൾ മുങ്ങിമരിച്ച തിക്കോടി കല്ലകം ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നവും അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചവർക്കുള്ള ആദരവും ഡി.സി .സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയേന്ദ്രൻ തെക്കെകുറ്റി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു , സന്തോഷ് തിക്കോടി, കെ.ടി. വിനോദൻ, വി.പി. ദുൽഖിഫിൽ, പി.വി. അബ്ദുൾ അസീസ്, ഹാഷിം കോയ തങ്ങൾ, പ്രേമ ബാലകൃഷ്ണൻ, അസീസ് തിക്കോടി എന്നിവർ പ്രസംഗിച്ചു. മഠത്തിൽ രാജീവൻ സ്വാഗതവും വി.പി. നാസർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |