ബാലുശ്ശേരി: മനുഷ്യവർഗത്തിൻ്റെ നിയമമാണ് അഹിംസ.അക്രമം മൃഗത്തിൻ്റെ നിയമമാണ്. നമുക്ക് അഹിംസയിലേക്ക് പുരോഗമിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വയം നാം നാശത്തിലേക്ക് കുതിക്കുകയാവും ഫലമെന്ന് ഗാന്ധി സ്മാരക നിധി, പ്രകൃതിജീവന അഖിലേന്ത്യാ പ്രസിഡൻ്റും ഖാദി കമ്മീഷൻ മുൻ ചെയർമാനുമായ ലക്ഷ്മി ദാസ് പറഞ്ഞു.സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയിൽ ഓറിയൻ്റൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പൂനത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിയൻ പഠന കോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഡോ.എൻ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണൻ, ഡോ.ജേക്കബ് വടക്കാഞ്ചേരി,സുജിത്ത് എയിം, ടി.സഫ് ന, ടി.സുരേഖ, ഐശ്വര്യ ഗണേശ്, റജീന, ടി.എ.കൃഷ്ണൻ ,കെ.പി.മനോജ് കുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |