SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

കൊട്ടാരക്കുന്നുമ്മൽ റോഡ് ഉദ്ഘാടനം

image-
കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ- കൊട്ടാരക്കുന്നുമ്മൽ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ- കൊട്ടാരക്കുന്നുമ്മൽ റോഡ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു, മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഏഴ് റോഡുകൾക്ക് ഒരു കോടി, അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. എലത്തൂർ നിയോജക മണ്ഡലത്തിൽ ആകെ 10.55 കോടി രൂപ ലഭിച്ചു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തന ഫലമായാണ് വികസനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിജി എൻ പരപ്പിൽ, വാർഡ് വികസന സമിതി കൺവീനർ പി .ടി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL