SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 PM IST

 റോഡ് സുരക്ഷാ ബോധവത്കരണ മാരത്തൺ ആവേശമായി വാഹനം ഓടിക്കുന്നവർ വീട്ടുകാരെ ഓർക്കണം:മേയർ

dddd
മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പും​ ​പൊ​ലീ​സും​ ​റോ​ട്ട​റി​ ​ക്ല​ബ് ​കാ​ലി​ക്ക​റ്റ് ​സൈ​ബ​ർ​ ​സി​റ്റി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​ ​മാ​ര​ത്തോ​ൺ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​ഉ​ത്ത​ര​ ​മേ​ഖ​ല​ ​ഐ.​ജി​ ​രാ​ജ്പാ​ൽ​ ​മീ​ണ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്യു​ന്നു

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ്, പൊലീസ് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയുടെയും സഹകരണത്തോടെ നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ മാരത്തോൺ ആവശമായി. വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കുന്നതിനും സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ആരംഭിച്ച മാരത്തോൺ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തര മേഖല ഐ.ജി രാജ്പാൽ മീണ ഫ്ലാഗ് ഓഫ് ചെയ്തു. ഫാത്തിമ ഹോസ്പിറ്റൽ - ബാങ്ക് റോഡ് , സി.എച്ച് ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ മാരത്തോൺ സമാപിച്ചു. മോട്ടോർ വാഹന വകുപ്പിന്റേയും പൊലീസിന്റെയും വിവിധ ആശയങ്ങൾ ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങൾ മാരത്തോണിൽ അണിനിരന്നു. ബീച്ച് ഫ്രീഡം സ്ക്വയർ വേദിയിൽ സമാപനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അശ്രദ്ധകരമായി റോഡിൽ വാഹനം ഓടിക്കുന്നവർ വീട്ടുകാരെ ഓർക്കണമെന്ന് മേയർ പറഞ്ഞു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖല ഐ. ജി രാജ് പാൽ മീണ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ്ണർ സി വി എം ഷെരീഫ് റോഡ് സുരക്ഷാ പ്രതിഞ്ജചൊല്ലിക്കൊടുത്തു. സിനിമാ താരങ്ങളായ ആസിഫ് അലി, അപർണ ബാലമുരളി, സുരഭി ലക്ഷ്മി, സംവിധായകൻ ജിത്തു ജോസഫ് , എൻഫോഴ്സ്മെന്റ് ആർ.ടി.ഒ - സി.എസ് സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി ഉമ്മർ, എ.കെ മുസ്തഫ എന്നിവർ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് നിർവഹിച്ചു. കോഴിക്കോട് ആർ.ടി.ഒ പി.എ നസീർ സ്വാഗതവും ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് അരുൺ കെ പവിത്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL