ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് 2024-25 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മഞ്ഞൾ ഗ്രാമം പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ. നിർവഹിച്ചു. ഒമ്പത് കൃഷിക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ ഒരു ഹെക്ടർ സ്ഥലത്താണ് ബാലുശ്ശേരി പഞ്ചായത്തിൽ മഞ്ഞൾ കൃഷി ചെയ്തിട്ടുള്ളത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷയായി.പി.എൻ അശോകൻ, ഡി.ബി സബിത, വിജേഷ്, കെ. അബ്ദുൽ ഗഫൂർ, ഇ. രാജൻ, പി പി. രവി, സദാനന്ദൻ എയ്യൽ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ എസ് ശുഭശ്രീ സ്വാഗതവും വാർഡ് കൺവീനർ യൂസഫ് കോട്ടോൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |