SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

photo
പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് 2024 - 25 വർഷത്തെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി കൃഷിയ്ക്ക് അത്യുൽപ്പാദന ശേഷിയുള്ള വിവിധയിനം വിത്തുകൾ, വളർച്ചയ്ക്കും രോഗ പ്രതിരോധ ശേഷിയ്ക്കും സമ്പുഷ്ടീകരിച്ച ജൈവവളം സൂഷ്മവളക്കൂട്ട് പച്ചക്കറി സ്പെഷ്യൽ, കീട നിയന്ത്രണത്തിന് ജൈവ കീടനാശിനിയായ വെർട്ടിസീലിയം എന്നിവയടങ്ങിയ അഞ്ഞൂറു കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഉള്ളിയേരി കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രിക പൂമഠത്തിൽ,പി. എം. മുഹമ്മദ്,സുനിൽകുമാർ വാർഡ് മെമ്പർമാർ കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL