കൊയിലാണ്ടി: കൃഷിക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിക്ക് വേണ്ട മുന്നൊരുക്കങ്ങളടക്കമുള്ള സഹായങ്ങൾ നടത്തുവാൻ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടു കൂടി നഗരസഭാതല പച്ചക്കറി തൈ നടീൽ ഉദ്ഘാടനം നാലാം വാർഡിലെ പവിത്രം കൃഷിക്കൂട്ടത്തിൽ നഗരസഭാ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. രസ്ന പദ്ധതി വിശദീകരിച്ചു. കൗൺസിലർ
പ്രജിഷ പി, എ.ഡി.എസ് ചെയർ പേഴ്സൺ ബാവ കൊന്നെങ്കണ്ടി, തൊഴിലുറപ്പ് മേറ്റ് രാധ മുണ്ട്യാടികുനി, എ.ഡി ദയാനന്ദൻ
, വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ, രമ്യതിരുവലത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |