SignIn
Kerala Kaumudi Online
Friday, 23 October 2026 10.03 AM IST

കവിത സമാഹാരം പ്രകാശനം ചെയ്തു

photo
പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം എന്ന പുസ്തകം കല്പറ്റ നാരായണൻ മോഹനർ ചേനോളിയ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു

ബാലുശ്ശേരി : സി.കെ സായികലയുടെ 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' കവിത സമാഹാരം മോഹനൻ ചേനോളിക്ക് നൽകി കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തി. ദേവേശൻ പേരൂർ, ജെ. ആർ ജ്യോതി ലക്ഷ്മി, സുരേഷ് കുമാർ കന്നൂര്, ഹരീഷ് നന്ദനം എന്നിവർ പ്രസംഗിച്ചു. സി. എസ്. വൈശാഖ് കവിതാലാപനവും സി. കെ. സായികല മറുഭാഷണവും നടത്തി ഡോ. പ്രദീപ് കറ്റോട്ട് സ്വാഗതവും കെ .പി വിജയൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL