കൊയിലാണ്ടി: നഗരസഭ ജൈവ വൈവിദ്ധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴ നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. "നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക" എന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി . പ്രജില ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രമേശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി , ദയാനന്ദൻ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ ഷൈനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |