പയ്യോളി: ഇരിങ്ങൽ ഫ്രണ്ട്സ് ആർട്സിന്റെ 21ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.സർഗാലയ ആർട് ഡിസൈനർ ആർ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. നിധീഷ് പി വി അദ്ധ്യ ക്ഷത വഹിച്ചു. രാജേഷ് .ഇ സ്വാഗതവും സൈനേഷ് .കെ നന്ദിയും പറഞ്ഞു . ഹൈസ്കൂൾ/ഹയർസെക്കൻഡറി ഭാഗത്തിൽ ശ്രേയ മടപ്പള്ളി ഒന്നാം സ്ഥാനംനേടി. യു.പി വിഭാഗത്തിൽ ജോഹാൻ ജൂണോ ഇരിങ്ങൽ ഒന്നാം സ്ഥാനം നേടി. എൽ പി വിഭാഗത്തിൽ ശിവദാ രതീഷ് കായണ്ണ ഒന്നാം സ്ഥാനം നേടി. എൽ.കെ.ജി വിഭാഗത്തിൽ നിസ്വന കെ മൂരാട് ഒന്നാം സ്ഥാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |