കുറ്റ്യാടി : കുറ്റ്യാടിയുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ പ്രവർത്തക സംഗമം ഡോ.ഡി.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടിയിലെ മര വ്യവസായികളുടെ സഹകരണത്തോടെ സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എം.ഐ.യു.പി. സ്കൂൾ. കുറ്റ്യാടിയുടെ വിദ്യാഭ്യാസ ചരിത്രം എൻ. ബഷീറും തുടർച്ചയുടെ ആമുഖം ഡോ.സെഡ്.എ. അശ്റഫും വിശദീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സർവേ, കരിയർ എക്സ്പ്പോ, ചരിത്ര സെമിനാർ, അറിവുത്സവം തുടങ്ങിയ പരിപാടികൾ നടക്കും. സിജി സി.ഇ.ഒ. അനസ്, കെ.കെ.അബൂബക്കർ, വി.വി.സലീം, ഉബൈദ് , എം.സൈനബ എന്നിവർ പ്രസംഗിച്ചു. സെഡ്.എ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. ഒ. സമീർ സ്വാഗതവും ഡോ:സെഡ് എ ഷമീം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |