ബാലുശ്ശേരി: പെൺകുട്ടികൾക്ക് സ്വയം രക്ഷകരായി മാറുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് നടപ്പിലാക്കുന്ന ആർച്ച പദ്ധതിയ്ക്ക് തുടക്കമായി. പ്രിൻസിപ്പൽ എൻ. എം നിഷ ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. വോളന്റിയർ ഫൈഹ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ മുഹമ്മദ് സി അച്ചിയത്, കെ. ആനന്ദൻ എന്നിവർ പ്രസംഗിച്ചു. എൻ. എസ്. എസ് വോളന്റിയർ ലാമിയ ലത്തീഫ് സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ. ആർ.ലിഷ നന്ദിയും പറഞ്ഞു. പൊലീസ് അസി.സബ് ഇൻപെക്ടർ വി.വി ഷീജ, സിനിയർ പൊലീസ് ഓഫീസർ കെ.ജി ജീജ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |