SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

'അകറ്റാം അർബുദം' ഫ്ളാഷ് മോബ് നടന്നു

caser
അർബുദം

കോഴിക്കോട്: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ ഗവ. നഴ്സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികൾ ബോധവത്ക്കരണ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ഇന്ന് മുതൽ മാർച്ച് 8 വരെയാണ് ക്യാമ്പയിൻ. ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്തനാർബുദം ഗർഭാശയഗള ക്യാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗും ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തും. 30ന് മുകളിൽ പ്രായമുള്ളവരാണ് ക്യാമ്പയിനിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL