SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

വേനൽ ചൂ​ടിൽ ഇനി ഉള്ളു പൊള്ളില്ല തണ്ണിമത്തനെത്തി

കോഴിക്കോട്: വേനൽച്ചൂടകറ്റാൻ ഇനി തണ്ണിമത്തൻ മധുരം. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ്​ വിപണിയിൽ എത്തിയിരിക്കുന്നത്​. വേനൽ ചൂടിന് ഇത്തവണ നേരത്തെ കനം വെച്ച തിനാൽ വിൽപ്പന സാദ്ധ്യത മുന്നിൽകണ്ട് വില അൽപം കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് 25 മുതൽ 50 രൂപ വരെയാണ് വിപണി വില. നേരത്തെ 15-20 വിലയായിരുന്ന ഇളം പച്ചയിൽ വരയുള്ള തണ്ണിമത്തന് 25-28 വരെയായി. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുമുള്ള കിരൺ തണ്ണിമത്തന് 25 ആണ്. ബംഗളൂരുവിൽ നിന്നുള്ള അകം മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. 30 മുതലാണ് ഇതിന് വില. കിരണി‍ന്റെ തന്നെ മറ്റൊരു ഇനമായ മഞ്ഞ തണ്ണിമത്തൻ ​ കിലോ 30 രൂപയാണ്. തണ്ണിമത്തൻ മാത്രം വിൽക്കുന്ന സ്റ്റാളുകൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സജ്ജീവമായി കഴിഞ്ഞു. 20-25 രൂപയാണ് ഒരു ഗ്ലാസ് ജ്യൂസിന് വില. ചൂട് കൂടുന്നതോടെ ഇവയുടെ വില വരും ദിവസങ്ങളിൽ ഉയർന്നേക്കും. തമിഴിനാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായി തണ്ണിമത്തൻ എത്തുന്നത്.

 വിപണിയിൽ ഇവ

കിരൺ

സമാം

നാംധാരി

വിശാൽ

വില(കിലോ)

കിരൺ- 25 മുതൽ

മഞ്ഞ തണ്ണിമത്തൻ-30 മുതൽ

 42 ഏക്കറിൽ കുടുബശ്രീ ‘വേനൽ മധുരം’

ഇക്കുറി വിപണി കീഴടക്കാൻ കുടുംബശ്രീയുടെ നാടൻ തണ്ണിമത്തനും വിപണിയിലുണ്ടാകും. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ ‘വേനൽ മധുരം’പദ്ധതിയുടെ ഭാഗമായി 42 ഏക്കറിലാണ് കൃഷിയിറക്കിയത്. ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിൽ കൂട്ടുത്തരവാദിത്ത -സംഘക്കൃഷി (ജെ.എൽ.ജി -ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. 12 ബ്ലോക്കുകളിലായി 240 വാർഡുകളിൽ കൃഷി ആരംഭിച്ചു. 33 സി.ഡി.എസിന് കീഴിലുള്ള 78 ജെ.എൽ.ജി -ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തണ്ണിമത്തൻ വിപണിയിലെത്തും. രഞ്ജനി, മഹാരാജ, അർക്കമാണിക്, മുകസ എഫ് വൺ, അപൂർവ 295, കിരൺ എന്നിവയാണ് കൃഷിചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL