തൂണേരി: സോഷ്യലിസ്റ്റ് നേതാവും ജനതാദൾ മണ്ഡലം സെക്രട്ടറിയുമായിരുന്ന ഒ.കെ തൂണേരിയുടെ നാലാം ചരമവാർഷിക ദിനം ആർ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ആർ.ജെ.ഡി നിയമസഭാ കക്ഷി നേതാവ് കെ.പി. മോഹനൻ എം.എൽ.എ, ആർ. ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. നാണു, മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, തൂണേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. രാമകൃഷ്ണൻ, സി.കെ. ബാലകൃഷ്ണൻ, പി.എം. ബാലകൃഷ്ണൻ, സി.പി. രാമചന്ദ്രൻ, കെ.കുമാരൻ, രാഘവൻ മേലെ കൂടത്തിൽ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ഒ.കെ കെ.പി. മോഹനൻ എം.എൽ.എ അനുസ്മരണ പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |