കൊയിലാണ്ടി: കോരപ്പുഴ ഗവ. യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണക്കൂടാരം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.പി.ഒ എസ് .എസ് കെ .പി .എൻ അജയൻ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സന്ധ്യ ഷിബു, അതുല്യ ബൈജു, പന്തലായനി ബി.പി.സി മധുസൂദനൻ, പി.സി സതീഷ്ചന്ദ്രൻ, വി.പി ബാലകൃഷ്ണൻ, ടി.കെ ശ്രീജു, വേലായുധൻ മാണിക്യപുരി ആബിദ് ടി .പി, എം.കെ പ്രസാദ് , പി. ടി.എ പ്രസിഡന്റ്, മുനീർ എൻ.കെ, എസ്.എം.സി ചെയർമാൻ നൗഷാദ് കീഴാരി, മദർ പി.ടി.എ പ്രസിഡന്റ് സമീഹ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക മിനി എൻ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന എം.ടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |